Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Move To Raise

പ്രതിരോധ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം നൂറു ശതമാനമായി ഉയര്‍ത്താൻ നീക്കം

ന്യൂ​​​​​ഡ​​​​​ല്‍ഹി: പ്ര​​​​​തി​​​​​രോ​​​​​ധ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ല്‍ നേ​​​​​രി​​​​​ട്ടു​​​​​ള്ള വി​​​​​ദേ​​​​​ശ​​​​​നി​​​​​ക്ഷേ​​​​​പ (എ​​​​​ഫ്ഡി​​​​​ഐ) മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ളി​​​​​ല്‍ കേ​​​​​ന്ദ്ര​​​​​സ​​​​​ര്‍ക്കാ​​​​​ര്‍ കൂ​​​​​ടു​​​​​ത​​​​​ല്‍ ഇ​​​​​ള​​​​​വ് വ​​​​​രു​​​​​ത്തു​​​​​ന്ന​​​​​ത് പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി റി​​​​​പ്പോ​​​​​ര്‍ട്ടു​​​​​ക​​​​​ള്‍. നി​​​​​ല​​​​​വി​​​​​ലെ ന​​​​​യ​​​​​മ​​​​​നു​​​​​സ​​​​​രി​​​​​ച്ച്, പ്ര​​​​​തി​​​​​രോ​​​​​ധ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ വി​​​​​ദേ​​​​​ശ നി​​​​​ക്ഷേ​​​​​പ​​​​​ത്തി​​​​​ന് ആ​​​​​ഭ്യ​​​​​ന്ത​​​​​ര മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ സു​​​​​ര​​​​​ക്ഷാ അ​​​​​നു​​​​​മ​​​​​തി​​​​​യും പ്ര​​​​​തി​​​​​രോ​​​​​ധ മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ന്‍റെ മാ​​​​​ര്‍ഗ​​​​​നി​​​​​ര്‍ദേ​​​​​ശ​​​​​ങ്ങ​​​​​ളും അ​​​​​നി​​​​​വാ​​​​​ര്യ​​​​​മാ​​​​​ണ്.

വി​​​​​ദേ​​​​​ശ നി​​​​​ക്ഷേ​​​​​പ​​​​​ക​​​​​രെ കൂ​​​​​ടു​​​​​ത​​​​​ല്‍ ആ​​​​​ക​​​​​ര്‍ഷി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി പ്ര​​​​​തി​​​​​രോ​​​​​ധ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ നേ​​​​​രി​​​​​ട്ടു​​​​​ള്ള വി​​​​​ദേ​​​​​ശ നി​​​​​ക്ഷേ​​​​​പ മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ളി​​​​​ല്‍ കൂ​​​​​ടു​​​​​ത​​​​​ല്‍ ഇ​​​​​ള​​​​​വ് വ​​​​​രു​​​​​ത്തു​​​​​ന്ന​​​​​ത് സ​​​​​ര്‍ക്കാ​​​​​ര്‍ പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യാ​​​​​ണു സൂ​​​​​ച​​​​​ന. പേ​​​​​രു വെ​​​​​ളി​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ത്ത ഒ​​​​​രു ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നെ ഉ​​​​​ദ്ധ​​​​​രി​​​​​ച്ച് ദേ​​​​​ശീ​​​​​യ​​​​​മാ​​​​​ധ്യ​​​​​ങ്ങ​​​​​ളാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യം റി​​​​​പ്പോ​​​​​ര്‍ട്ട് ചെ​​​​​യ്ത​​​​​ത്.
വ്യ​​​​​വ​​​​​സാ​​​​​യ-​​​​​ആ​​​​​ഭ്യ​​​​​ന്ത​​​​​ര വ്യാ​​​​​പാ​​​​​ര വ​​​​​കു​​​​​പ്പ് ഇ​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ക​​​​​ക്ഷി​​​​​ക​​​​​ളു​​​​​മാ​​​​​യി ച​​​​​ര്‍ച്ച​​​​​ക​​​​​ള്‍ ന​​​​​ട​​​​​ത്തി​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണ്. നി​​​​​ല​​​​​വി​​​​​ല്‍, ഓ​​​​​ട്ടോ​​​​​മാ​​​​​റ്റി​​​​​ക് റൂ​​​​​ട്ട് രീ​​​​​തി​​​​​യി​​​​​ലൂ​​​​​ടെ 74 ശ​​​​​ത​​​​​മാ​​​​​നം വ​​​​​രെ അ​​​​​നു​​​​​വ​​​​​ദി​​​​​ക്കു​​​​​ന്നു​​​​​ണ്ട്.

ഇ​​​​​തി​​​​​നു​​​​​ പു​​​​​റ​​​​​മെ ആ​​​​​ധു​​​​​നി​​​​​ക സാ​​​​​ങ്കേ​​​​​തി​​​​​ക​​​​​വി​​​​​ദ്യ ല​​​​​ഭ്യ​​​​​മാ​​​​​കു​​​​​ന്ന​​​​​തി​​​​​ന് വ​​​​​ഴി​​​​​യൊ​​​​​രു​​​​​ക്കു​​​​​ന്ന സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ങ്ങ​​​​​ളി​​​​​ല്‍ സ​​​​​ര്‍ക്കാ​​​​​ര്‍ അ​​​​​നു​​​​​മ​​​​​തി​​​​​യോ​​​​​ടെ​​​​​യു​​​​​ള്ള വി​​​​​ദേ​​​​​ശ നി​​​​​ക്ഷേ​​​​​പം അ​​​​​നു​​​​​വ​​​​​ദ​​​​​നീ​​​​​യ​​​​​മാ​​​​​ണ്.

നേ​​​​​ര​​​​​ത്തേ പ്ര​​​​​തി​​​​​രോ​​​​​ധ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ല്‍ നേ​​​​​രി​​​​​ട്ടു​​​​​ള്ള വി​​​​​ദേ​​​​​ശ നി​​​​​ക്ഷേ​​​​​പം 100 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​യി ഉ​​​​​യ​​​​​ര്‍ത്താ​​​​​നു​​​​​ള്ള നീ​​​​​ക്കം ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​താ​​​​​യും രാ​​​​​ജ്യ​​​​​സു​​​​​ര​​​​​ക്ഷ​​​​​യ്ക്ക് ആ​​​​​ശ​​​​​ങ്ക​​​​​യു​​​​​ര്‍ത്തു​​​​​ന്ന ന​​​​​യ​​​​​മാ​​​​​ണി​​​​​തെ​​​​​ന്നും വി​​​​​ദ​​​​​ഗ്ധ​​​​​രും പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​ പാ​​​​​ര്‍ട്ടി​​​​​ക​​​​​ളും ആ​​​​​രോ​​​​​പി​​​​​ച്ചി​​​​​രു​​​​​ന്നു. ഇ​​​​​തി​​​​​നെ സാ​​​​​ധൂ​​​​​ക​​​​​രി​​​​​ക്കു​​​​​ന്ന റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ളാ​​​​​ണ് ഇ​​​​​പ്പോ​​​​​ൾ പു​​​​​റ​​​​​ത്തു​​​​വ​​​​​രു​​​​​ന്ന​​​​​ത്.

പ്ര​​​​​തി​​​​​രോ​​​​​ധ വ്യ​​​​​വ​​​​​സാ​​​​​യ മേ​​​​​ഖ​​​​​ല​​​​​യി​​​​​ല്‍ 2000 ഏ​​​​​പ്രി​​​​​ലി​​​​​നും 2026 മാ​​​​​ര്‍ച്ചി​​​​​നും ഇ​​​​​ട​​​​​യി​​​​​ല്‍ ഏ​​​​​ക​​​​​ദേ​​​​​ശം 32.29 ദ​​​​​ശ​​​​​ല​​​​​ക്ഷം ഡോ​​​​​ള​​​​​ര്‍ നേ​​​​​രി​​​​​ട്ടു​​​​​ള്ള വി​​​​​ദേ​​​​​ശ നി​​​​​ക്ഷേ​​​​​പം ഇ​​​​​ന്ത്യ​​​​​യി​​​​​ലെ​​​​​ത്തി. ഈ ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ നി​​​​​ക്ഷേ​​​​​പം വ​​​​​ര്‍ധി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി സ​​​​​ര്‍ക്കാ​​​​​ര്‍ നി​​​​​ര​​​​​വ​​​​​ധി ന​​​​​ട​​​​​പ​​​​​ടി​​​​​ക​​​​​ള്‍ സ്വീ​​​​​ക​​​​​രി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഇ​​​​​ന്ത്യ​​​​​യു​​​​​ടെ പ്ര​​​​​തി​​​​​രോ​​​​​ധ ബ​​​​​ജ​​​​​റ്റ് 2013-14ലെ 2.53 ​​​​​ല​​​​​ക്ഷം കോ​​​​​ടി രൂ​​​​​പ​​​​​യി​​​​​ല്‍നി​​​​​ന്ന് 2026-27ല്‍ 7.85 ​​​​​ല​​​​​ക്ഷം കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​യി വ​​​​​ർ​​​​​ധി​​​​​ച്ചു. ഈ ​​​​​മേ​​​​​ഖ​​​​​ല​​​​​യി​​​​​ല്‍നി​​​​​ന്നു​​​​​ള്ള ക​​​​​യ​​​​​റ്റു​​​​​മ​​​​​തി 2013-14-ലെ 686 ​​​​​കോ​​​​​ടി രൂ​​​​​പ​​​​​യി​​​​​ല്‍നി​​​​​ന്ന് 2025-26ല്‍ 38,424 ​​​​​കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​യി​​​​​ട്ടും ഉ​​​​​യ​​​​​ര്‍ന്നു.

2025-26ല്‍ ​​​​​പ്ര​​​​​തി​​​​​രോ​​​​​ധ ക​​​​​യ​​​​​റ്റു​​​​​മ​​​​​തി​​​​​യു​​​​​ടെ 45.16 ശ​​​​​ത​​​​​മാ​​​​​നം അ​​​​​ഥ​​​​​വാ 17,35 കോ​​​​​ടി രൂ​​​​​പ സ്വ​​​​​കാ​​​​​ര്യ മേ​​​​​ഖ​​​​​ല​​​​​യി​​​​​ല്‍നി​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു; അ​​​​​തേ​​​​​സ​​​​​മ​​​​​യം പ്ര​​​​​തി​​​​​രോ​​​​​ധ പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ​​​ സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ള്‍ 54.84 ശ​​​​​ത​​​​​മാ​​​​​നം അ​​​​​ഥ​​​​​വ 21,071 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ സം​​​​​ഭാ​​​​​വ​​​​​ന ന​​​​​ല്‍കി.പ്ര​​​​​തി​​​​​വ​​​​​ര്‍ഷ പ്ര​​​​​തി​​​​​രോ​​​​​ധ ഉ​​​​​ത്പാ​​​​​ദ​​​​​നം 2029-ഓ​​​​​ടെ മൂ​​​ന്നു ല​​​​​ക്ഷം കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​യും ക​​​​​യ​​​​​റ്റു​​​​​മ​​​​​തി 50,000 കോ​​​​​ടി രൂ​​​​​പ​​​​​യാ​​​​​യും ഉ​​​​​യ​​​​​ര്‍ത്താ​​​​​നാ​​​​​ണു സ​​​​​ര്‍ക്കാ​​​​​ര്‍ ല​​​​​ക്ഷ്യ​​​​​മി​​​​​ടു​​​​​ന്ന​​​​​ത്.

Latest News

Corehub Up